കണ്ണേ കണ്ണാരക്കനവേ
കണ്ണേ കണ്ണാരക്കനവേ
കൊഞ്ചും പഞ്ചാരക്കിളിയേ
പൊന്നിൻ പൂമരത്തണലിൽ
ഒരു തങ്കവർണ്ണ ചെല്ലത്തളിര്
ഓ തത്തി പാറ്.. ഓ തള്ളി പായ്..
ഓ മന്നൻമാരേ ഓ ബേരൂ.. ബേരൂ.. ബേരൂ... യോ
കണ്ണേ കണ്ണാരക്കനവേ
ആ...ആ
ഓ തേടുന്ന കൊമ്പത്താകെ
തുമ്പത്തായ് പാടുന്നോലവാലൻ ഞാലിതാലിക്കുരുവീ
ഇന്നെന്റെ ഉള്ളിന്നുള്ളിൽ.. കാണുന്ന തീരം
ആലോലമാടും മനസ്സേ
സഖി സഖീ.. നിൻ നയന മധുരം
സു.. സുരലളിതേ ഓ മധു മധുരേ
കാതോരം സ്നേഹം മൂളാം ഞാൻ
വാനോളം നീളേ
താലോലം മീട്ടി പാടാം ഞാൻ
തിരയോളം മോഹം പൂക്കുമ്പോൾ..
രാവോളം നീളേ കണ്ണാരം പാടി താരാട്ടാം
ഇരവിലുമരികിലും എന്നെന്നും..
നിനവിലും അഴകിലും ആനന്ദം
തരളിതമധുകര മാതംഗം..
അഴകൊടു മൊഴിയൊരു ചെറുസുഖ മധുരല
പ്രിയ പ്രിയാ നിൻ നടനമധുരം
സു.. സുതരളിതേ ഓ മധു മധുരേ
സാനന്ദം സ്വപ്നം തേടുമ്പോൾ
കടലോളം നീളേ...
മിഴി നീട്ടി നിന്നെ തേടാം ഞാൻ
ഉയിരോളം സ്വപ്നം നെയ്യുമ്പോൾ.. രാഗാർദ്രം നീളേ
കിന്നാരം ചൊല്ലി താരാട്ടാം
ഇരവിലുമരികിലും എന്നെന്നും..
നിനവിലും അഴകിലും ആനന്ദം
തരളിതമധുകര മാതംഗം
അഴകൊടു മൊഴിയൊരു ചെറുസുഖ മധുരല
കണ്ണേ കണ്ണാരക്കനവേ
കൊഞ്ചും പഞ്ചാരക്കിളിയേ
പൊന്നിൻ പൂ മരത്തണലിൽ
ഒരു തങ്കവർണ്ണ ചെല്ലത്തളിര്