കത്തുന്ന സൂര്യന്റെ
കത്തുന്ന സൂര്യന്റെ.. ജഠരാഗ്നിയിലെരിയുന്നു
കത്തുന്ന സൂര്യന്റെ.. ജഠരാഗ്നിയിലെരിയുന്നു
കാലത്തിൻ പ്രതികാര ദാഹം
അലറുന്ന കടലിന്റെ അറിയാത്തടിത്തട്ടിൽ
അണയാത്ത കനലായ് ചുഴികൾ
പ്രണയാഗ്നി കത്തും.. പാപാഗ്നി ഒഴുകും
പുകയുന്നൊരാത്മാവിൻ ദാഹം
ഏതോ.. ദാഹിച്ചൊരാത്മാവിൻ രോദം
ഭൂമിക്കു ഭ്രമണം.. നിലയ്ക്കും
മേഘങ്ങൾ.. ചാരമായ് മാറും
ജീർണ്ണിച്ച സ്വപ്നങ്ങൾ കേഴും
ജന്മത്തിൻ ഗണിതം പിഴയ്ക്കും.. ആടി തിമിർക്കും (2)
ശാപപാപങ്ങൾ ആടി തിമിർക്കും
വരും ജന്മങ്ങൾ..ആടി തിമിർക്കും
വരും ജന്മങ്ങൾ.. ആടി തിമിർക്കും
കത്തുന്ന സൂര്യന്റെ.. ജഠരാഗ്നിയിലെരിയുന്നു
കാലത്തിൻ പ്രതികാര ദാഹം
അലറുന്ന കടലിന്റെ അറിയാത്തടിത്തട്ടിൽ
അണയാത്ത കനലായ് ചുഴികൾ
പ്രണയാഗ്നി കത്തും.. പാപാഗ്നി ഒഴുകും
പുകയുന്നൊരാത്മാവിൻ ദാഹം
ഏതോ.. ദാഹിച്ചൊരാത്മാവിൻ രോദം
രക്തബന്ധങ്ങൾ കബന്ധങ്ങളാകുന്നു
രക്തപിശാശുക്കൾ താണ്ഡവമാടുന്നു
ഗന്ധർവ്വയക്ഷികൾ താരാട്ടു പാടുന്നു
മാനുഷ്യജന്മങ്ങൾ മാറാലയാകുന്നു ..മാറാലയാകുന്നു
ഭ്രൂണജന്മങ്ങളോ രക്തമായ് ഒഴുകുന്നു
ശാപജന്മങ്ങളോ മാപ്പിനായ് കേഴുന്നു
ഭൗതികജന്മം ജഡങ്ങളായ്.. മാറുന്നു
വാർദ്ധക്യജന്മങ്ങൾ ആവിയായ്.. തീരുന്നു
ആടി തിമിർക്കും...
ശാപപാപങ്ങൾ ആടി തിമിർക്കും
വരും ജന്മങ്ങൾ ആടി തിമിർക്കും..
വരും ജന്മങ്ങൾ ആടി തിമിർക്കും...
കത്തുന്ന സൂര്യന്റെ.. ജഠരാഗ്നിയിലെരിയുന്നു
കാലത്തിൻ പ്രതികാര ദാഹം
അലറുന്ന കടലിന്റെ അറിയാത്തടിത്തട്ടിൽ
അണയാത്ത കനലായ് ചുഴികൾ
പ്രണയാഗ്നി കത്തും.. പാപാഗ്നി ഒഴുകും
പുകയുന്നൊരാത്മാവിൻ ദാഹം
ഏതോ.. ദാഹിച്ചൊരാത്മാവിൻ രോദം