ശ്രീല വസന്തം

ആ..ആ...ആ..ആ

ശ്രീല വസന്തം പീലിയുഴിഞ്ഞു മഥുരയിൽ പൌർണ്ണമിയായി (2)
ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി
രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)

നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം യാമം
ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം നേരം
ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും
ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
അതീയ രാസോത്സവം (2)
കൃഷ്ണാ നീ വേഗനേ ബാറോ (2)

ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം യാമം
ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം നേരം
നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ
ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreelavasantham

Additional Info

അനുബന്ധവർത്തമാനം