അനുമോൾ

Anumol

ടെലിവിഷൻ അവതാരകയും തമിഴ് - മലയാളം ഭാഷകളിലെ അഭിനേത്രിയുമാണ് പാലക്കാട് പട്ടാമ്പിക്കടുത്ത് നടുവട്ടം സ്വദേശി അനുമോൾ (Anumol).

പെരിന്തൽമണ്ണ പ്രസന്റേഷൻ കോൺ വെന്റിൽ സ്ക്കൂൾ പഠനം, കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിങ്ങ് ബിരുദം.

തമിഴ് സിനിമകളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. 2010 ൽ പുറത്തിറങ്ങിയ “കണ്ണുക്കുള്ളേ (Kannukkulle)”, "രാമർ (raamar)" 2011ൽ പുറത്തിറങ്ങിയ “സുറൻ Suran“ എന്നീ തമിഴ് സിനിമകളിലാണ് തുടക്കം.

2011 ലെ ഇന്റർനാഷനൽ ഫിലിം ഫെസ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ച,ശാലിനി ഉഷ നായരുടെ "അകം" ആണ് ആദ്യ മലയാളസിനിമ. തുടർന്ന് ചെയ്ത, പി. ബാ‍ലചന്ദ്രൻ സംവിധാനം ചെയ്ത “ഇവൻ മേഘരൂപൻ” എന്ന സിനിമയാണ് ആദ്യ തിയറ്റർ റിലീസ്. തുടർന്ന് ദാവീദ് & ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി സിനിമകൾ.