ലിന്റോ ഡേവിസ്

Linto Davis
Linto Davis - Sound editor
Date of Birth: 
ചൊവ്വ, 21 March, 1989
ലാൽ മീഡിയ

1989 മാർച്ച് 21 ന് തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ നാലുകെട്ട് എന്ന ഗ്രാമത്തിൽ ജനിച്ചു. സെന്റ് ജോസഫ് എൽപി സ്കൂൾ,നാലുകെട്ട്,  പി എസ്  എച്ച് എസ് ഹൈസ്കൂൾ,തിരുമുടിക്കുന്ന്, ഡീ പോൾ കോളേജ്,അങ്കമാലി, ബികോം  സെന്റ് ആൻസ് കോളേജ്,അങ്കമാലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ലിന്റൊ പാലാരിവട്ടം നിയോ ഫിലിം സ്ക്കൂളിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനു ശേഷം ലാൽ മീഡിയയിൽ ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. ശബ്ദലേഖനമായിരുന്നു ലാൽ മീഡിയയിൽ തുടക്കം. പിന്നീട് ഡി ടി സ് മിക്സിങിൽ കുറെ ഫിലിംസ് അസ്സിസ്റ് ചെയ്തു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശബ്ദലേഖനം ചെയ്തുകൊണ്ടായിരുന്നു സിനിമയിൽ തുടക്കമിടുന്നത്. അതിനുശേഷം അങ്കിൾപുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ പത്തോളം സിനിമകൾക്ക് ശബ്ദലേഖനം ചെയ്തു. വിവാഹിതനായ ലിന്റോ ഡേവിസിന് ഒരു മകളുണ്ട്. ലിന്റോ ഇപ്പോൾ കൊരട്ടി ഇൻഫോപാർക്കിൽ ശാലോം വേൾഡ് മീഡിയ ചാനലിന്റെ ഓഡിയോ എഞ്ചിനീയർ ആയി പ്രവർത്തിക്കുന്നു .