ഉറുമ്പുകൾ ഉറങ്ങാറില്ല

Released
urumbukal Urangarilla
കഥാസന്ദർഭം: 

വ്യത്യസ്‌ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ്‌ ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വച്ച്‌ മനോജ്‌ എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ്‌ കള്ളനായ കേളുവാശാന്റെ ബാഗ്‌ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത്‌ പരിശീലനത്തിനായി എത്തിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 19 September, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാലക്കാട്‌, തൃശൂര്‍, പഴനി (പൊള്ളാച്ചി)

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച്‌ ജിജു അശോകൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഉറുമ്പുകൾ ഉറങ്ങാറില്ല'. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം, ചിത്രസംയോജനം ലിജോ പോൾ. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു. ലാൽ,വിനയ് ഫോർട്ട്,ചെമ്പൻ വിനോദ് ജോസ്,അജു വർഗ്ഗീസ്,കലാഭവൻ ഷാജോൺ,സുധീർ കരമന,ശ്രീജിത്ത് രവി,അനന്യ,വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.    

Urumbukal Urangarilla malayalam movie official trailer