കള്ളൻ കള്ളൻ
കിണ്ണം കട്ട കള്ളൻ
തഴുകി പെടച്ചൊരു സ്വർണ്ണം കട്ട കള്ളൻ
അന്നം കട്ട കള്ളൻ
കടക്കണ്ണെറിഞ്ഞും കൊണ്ടുള്ളം കട്ട കള്ളൻ
നിന്ന് പിഴയ്ക്കാൻ നുള്ള് നുണകൾ
സൊല്ലിക്കഴിഞ്ഞാൽ ഈ കള്ളൻ കള്ളൻ കള്ളൻ കള്ളൻ
കിണ്ണം കട്ട കള്ളൻ
തഴുകി പെടച്ചൊരു സ്വർണ്ണം കട്ട കള്ളൻ
രാവോരം ചെല്ലുമ്പോൾ ആരോരും കാണാതെ
വേലയ്ക്കിറങ്ങുന്നോൻ പണ്ടത്തെ കള്ളൻ
നാടാകെ കണ്ടാലും ആരെയും കൂസാതെ
നേരാവാൻ മാറുന്നോൻ ഇന്നത്തെ കള്ളൻ
നെല്ലും പതിരും തിരിയാ ഇക്കാലത്ത്
കള്ളം തരിയും ഇല്ലാതെ എന്താവാനാ
ഉലകിലാരും കള്ളൻ കള്ളൻ കള്ളൻ കള്ളൻ
കിണ്ണം കട്ട കള്ളൻ ...കള്ളൻ
തഴുകി പെടച്ചൊരു സ്വർണ്ണം കട്ട കള്ളൻ
കള്ളൻ..കള്ളൻ..കള്ളൻ..കള്ളൻ..കള്ളൻ
അന്നം കട്ട കള്ളൻ ...കള്ളൻ..
കടക്കണ്ണെറിഞ്ഞും കൊണ്ടുള്ളം കട്ട കള്ളൻ
കള്ളൻ..കള്ളൻ..കള്ളൻ..കള്ളൻ..കള്ളൻ
ലോകത്തിൻ പത്തായം കാലത്തിൻ താക്കോലാൽ
താനേ തുറക്കുന്നു കാണാതെ കള്ളൻ
കണ്ണെത്താ ദൂരത്തിൽ കയ്യെത്തിച്ചേരുന്നു
മിന്നായം വേഗത്തിൽ പായുന്നു കള്ളൻ