സി വി ദേവ്

C V Dev
C V Dev
Date of Death: 
തിങ്കൾ, 26 June, 2023

      കോഴിക്കോട് സ്വദേശി. 
കുറെയധികം സിനിമകളിൽ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ നടൻ. സത്യൻ അന്തികാടിന്റെയും രഞ്ജിത്തിന്റെയും മിക്ക സിനിമകളിലും ദേവിനെ കാണാം. സന്ദേശത്തിലെ RDP കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ലേ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഞാനിലെ കുഞ്ഞമ്പുവേട്ടൻ, ഉറുമ്പുകൾ ഉറങ്ങാറില്ല യിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ.
    കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്കു നേരെ  തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ  ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.