ശശാങ്കൻ മയ്യനാട്

Primary tabs

Sasankan Mayyanad
Sasankan Mayyanad
Date of Birth: 
ചൊവ്വ, 23 May, 1893
ശശാങ്കൻ
കഥ: 1
തിരക്കഥ: 1

ശശിധരന്റെയും ശാരദയുടെയും മകനായി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു. സംഗീത് ശശിധരൻ എന്നതാണ് ശശാങ്കന്റെ യഥാർത്ഥ നാമം. വീട്ടിൽ വിളിക്കുന്ന ശശാങ്കൻ എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെട്ടത്. ശശാങ്കന്റെ കുടുംബം ഒരു കലാകുടുംബമാണ്. അച്ഛൻ ശശിധരൻ ക്‌ളാസിക്കൽ ഡാൻസറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും.

പത്താംക്ലാസ് കഴിഞ്ഞതോടെ പഠിത്തം നിർത്തിയ ശശാങ്കൻ കൂലിപ്പണിയ്ക്ക് പോകാൻ തുടങ്ങി.കൂടുതലും പെയ്ന്റിംഗ്, ആർട്ട് ഡിസൈൻ വർക്കുകൾ, അലങ്കാര ശിൽപ്പങ്ങൾ ഉണ്ടാക്കുക എന്നിവയായിരുന്നു. മിമിക്രി സ്വയം പഠിച്ചെടുത്ത ശശാങ്കൻ പിന്നീട് പ്രൊഫഷണൽ ട്രൂപ്പുകളിൽ അംഗമായി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വഴിയാണ് മിനി സ്ക്രീനിലെത്തുന്നത്. കോമഡിസ്റ്റാർസിൽ അവതരിപ്പിച്ച ആദ്യരാത്രി എന്ന സ്കിറ്റാണ് /ശശാങ്കനെ പ്രശസ്തനാക്കിയത്. 

2010 ൽ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയിലൂടെയാണ് ശശാങ്കൻ സിനിമാഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് പ്രേമസൂത്രംറോൾ മോഡൽസ്ഡാകിനിമൈ സാന്റ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. മാർഗ്ഗംകളി എന്ന സിനിമയുടെ കഥ,തിരക്കഥ ശശാങ്കന്റേതായിരുന്നു.

ശശാങ്കൻ മയ്യനാട് - Facebook