അനന്യ

Ananya
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടി. 1987 മാർച്ചിൽ എറണാംകുളം ജില്ലയിലെ കോതമംഗലത്ത് സിനിമാ നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെയും പ്രസീതയുടെയും മകളായി ജനിച്ചു. ആയില്യ ജി നായർ എന്നതായിരുന്നു യഥാർത്ഥ നാമം. സെന്റ് സേവിയർ കോളേജിൽ നിന്നും കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ അനന്യ ബിരുദം നേടിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് അമ്പെയ്ത്ത് മത്സരത്തിൽ സംസ്ഥാനതല വിജയിയായിട്ടുണ്ട് അനന്യ. കോളേജ് പഠനകാലത്ത് ടെലിവിഷൻ റിയാലിറ്റി ഷോയായ സ്റ്റാർവാറിൽ അനന്യ പങ്കെടുത്തിട്ടുണ്ട്.

അനന്യയുടെ അച്ഛൻ നിർമ്മിച്ച് 1995-ൽ റിലീസായ പൈ ബ്രദേൾസിൽ ബാല നടിയായിട്ടായിരുന്നു അനന്യ ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് 2008-ൽ പോസിറ്റീവ് എന്ന സിനിമയിലാണ് പിന്നീട് അനന്യ അഭിനയിയ്ക്കുന്നത്. 2008- ൽ  Naadodigal എന്ന തമിഴ് ചിത്രത്തിൽ അഭിനയിയ്ക്കുമ്പോളാണ് ആയില്യ എന്ന പേര് മാറ്റി അനന്യ എന്ന പേർ സ്വീകരിച്ചത്. Naadodigal വലിയ വിജയമായ സിനിമയായിരുന്നു. നാടോടികളിലെ അനന്യയുടെ അഭിനയം വളരെ പ്രശംസ നേടി. മോഹൻലാലിനോടൊപ്പം ശിക്കാർ  എന്ന ചിത്രത്തിൽ അനന്യ മികച്ച അഭിനയം കാഴ്ച്ചവെച്ചു. Engeyum Eppodhum എന്ന തമിഴ് സിനിമയിൽ നായികാപ്രാധാന്യമുള്ള റോളിൽ അനന്യ അഭിനയിച്ചു.Engeyum Eppodhum എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോട്ടിംഗ് ആർട്ടിസ്റ്റിനുള്ള ഫിലിംഫെയർ അവാർഡ് അനന്യയ്ക്ക് ലഭിച്ചിട്ടുണ്ട്.  ഇരുപതിലധികം മലയാള സിനിമകളിൽ അനന്യ അഭിനയിച്ചു. തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി പത്തിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അനന്യ നല്ലൊരു ഗായിക കൂടിയാണ്. 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 എന്ന സിനിമയിൽ അനന്യ ഒരു പാട്ട് പാടിയിട്ടുണ്ട്

അനന്യയുടെ വിവാഹം 2012-ലായിരുന്നു. ഭർത്താവിന്റെ പേര് ആഞ്ജനേയൻ.