ദീപു ബാലകൃഷ്ണൻ
Deepu Balakrishnan
മലയാള സിനിമാമേഖലയിലെ അസിസ്റ്റൻറ്റ് ഡയറക്ടറായിരുന്നു ദീപു ബാലകൃഷ്ണൻ. ഷോർട്ട് ഫിലുമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംവിധാനരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. 2015 -ൽ ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദീപു ബാലകൃഷ്ണൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. അതേ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രേമസൂത്രം, വൺസ് ഇൻ മൈൻഡ്, എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.
ദീപു ബാലകൃഷ്ണന്റെ ഭാര്യ നിമ്മി, മക്കൾ പത്മസൂര്യ, പ്രാർഥന. 2022 ഒക്റ്റോബറിൽ അദ്ദേഹം അന്തരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര കുളത്തിൽ കുളിക്കുമ്പോൾ മുങ്ങിമരിക്കുകയായിരുന്നു.


