കലേഷ്‌ കണ്ണാട്ട്

Kalesh Kannattu

എറണാംകുളം സ്വദേശിയാണ് കലേഷ് കണ്ണാട്ട്. എറണാംകുളം മഹാരാജാസ്  കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് കലേഷ് സിനിമാരംഗത്തേയ്ക്കിറങ്ങുന്നത്. 2014 -ൽ ജൂഡ് ആന്റ്ണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് കലേഷ് സിനിമാരംഗത്തെത്തുന്നത്. തുടർന്ന് ഉറുമ്പുകൾ ഉറങ്ങാറില്ല, അനുരാഗ കരിക്കിൻ വെള്ളം എന്നിവയുൾപ്പെടെ നിർവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.