നന്ദിനി ശ്രീ

Nandini Sree

1992 സെപ്റ്റംബർ 19 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. വീഡിയൊ ജോക്കിയായിട്ടാണ് നന്ദിനി തന്റെ കലാജീവിതം തുടങ്ങുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഷോകൾ നന്ദിനി ചെയ്തിട്ടുണ്ട്. ഹലോ നമസ്തേ എന്ന പ്രശസ്തമായ ടെലിവിഷൻ ഷോ അവതരിപ്പിച്ചുതോടെയാണ് മലയാളികൾക്ക് നന്ദിനി ശ്രീ സുപരിചിതയായത്. തുടർന്ന് പല ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നന്ദിനി ആ രംഗത്ത് പ്രശസ്തിനേടി.

2013 ൽ ഈ കാലത്ത് എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് നന്ദിനി ശ്രീ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. 2014 ൽ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് നന്ദിനി ശ്രീ സിനിമയിലേയ്ക്ക് ചുവടുവെച്ചു. തുടർന്ന് ജമുന പ്യാരിമനോഹരംകോഴിപ്പോര് എന്നീ സിനിമകളുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. ഏദൻ എന്ന സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷം ചെയ്തു,.

നന്ദിനി ശ്രീ - Facebook