ദിവ്യ ഗോപിനാഥ്
എറണാകുളത്ത് ജനനം. കെ എൻ ഗോപിനാഥ് - ഉഷാദേവി എന്നിവരാണ് മാതാപിതാക്കൾ. ഫാക്റ്റ് ഹൈസ്കൂൾ, സ്റ്റാൻ പബ്ലിക് സ്കൂളുകളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും സെന്റ് സേവിയേഴ്സ് കോളേജ് ആലുവയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിൽ തിയറ്റർ ആർട്സിൽ രണ്ടാം മാസ്റ്റർ ബിരുദത്തിനു പഠിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തിയറ്റർ ആർട്സിലും നാടകരംഗത്തും ടിവി ഷോകളിലുമൊക്കെ സജീവമാണ് ദിവ്യ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഓഡീഷൻ ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ സിനിമയിലേക്കുള്ള വഴി തുറന്നത്. മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ നാടകാവതരണത്തിനും മൂകാഭിനയത്തിനും മൂന്ന് വർഷക്കാലം വിജയിയാരുന്നു. ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ നടന്ന മഹീന്ദ്ര എക്സലൻസ് അവാർഡിൽ ശശിധരൻ നടുവിലിന്റെ ബാൽക്കണി എന്ന നാടകത്തിന് മികച്ച വേഷവിധാനത്തിന് അവാർഡിനർഹയായി. മറിമായം , തട്ടീം മുട്ടിയും എന്ന ടിവി ഷോകളിലൂടെ ടിവി രംഗത്തും ശ്രദ്ധേയയാണ് ദിവ്യ. സഹോദരി വൃന്ദ ഗോപിനാഥ് വിവാഹിതയാണ്.
ഫേസ്ബുക്ക് വിലാസം : https://www.facebook.com/divya.gopinath.5872 ഇമെയിൽ വിലാസം : - divya.gopinath97(AT)gmail.com