അഭിലാഷ് പട്ടാളം
കുഞ്ഞപ്പന്റേയും വിലാസിനിയുടെയും മകനായി എറണാകുളം ജില്ലയിലെ കടവന്ത്രയിൽ ജനിച്ചു. എറണാകുളം എസ് ആർ വി സ്കൂളിലായിരുന്നു അഭിലാഷ്‌കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടി. കോളേജ് പഠന കാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
സിനിമയിൽ പ്രൊഡക്ഷൻ മാനേജരായിട്ടാണ് അഭിലാഷ് തുടക്കം കുറിയ്ക്കുന്നത്. എ ഡി ശ്രീകുമാർ എന്ന പ്രൊഡക്ഷൻ കൺട്രോളർക്കൊപ്പമായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ പ്രൊഡക്ഷനിലും മറ്റൊരു സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷനിലും പ്രവർത്തിച്ചു. തുടർന്ന് മസാല റിപ്പബ്ലിക്ക് എന്ന സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി. ഒന്നും ഒന്നും മൂന്ന് എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായും വന്യം സിനിമയിൽ ഫിനാൻസ് കൺടോളറായും പ്രവർത്തിച്ചു.
2016 -ൽ കമ്മട്ടിപ്പാടം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തുകൊണ്ടാണ് അഭിലാഷ്‌കുമാർ സിനിമാഭിനരംഗത്തേയ്ക്ക് കടക്കുന്നത്. വർണ്യത്തിൽ ആശങ്ക, ഭീഷ്മപർവ്വം, ബോഗയ്ൻവില്ല... എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്


