രതിനിർവ്വേദം
മുതിർന്ന സ്ത്രീകളോട് കൗമാരപ്രായമുള്ള യുവാക്കൾക്ക് തോന്നുന്ന ലൈംഗികമായ കൗതുകവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് രതിനിർവ്വേദം എന്ന ചിത്രത്തിന്റെ ഉള്ളടക്കം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രതി | |
പപ്പു | |
പട്ടാളം അമ്മാവൻ | |
കൃഷ്ണൻ നായർ (ചെറിയച്ഛൻ) | |
പപ്പുവിന്റെ അമ്മ | |
നാരായണി (രതിയുടെ അമ്മ) | |
കൊച്ചുമണി | |
ഭാരതി ടീച്ചർ (ചെറിയമ്മ) | |
ശാന്തി (പപ്പുവിന്റെ അനുജത്തി) | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സുദീപ് കുമാർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 011 |
ശ്രേയ ഘോഷൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 011 |
കഥ സംഗ്രഹം
എഴുപതുകളിൽ സൂപ്പർഹിറ്റായ ഭരതൻ ചിത്രമായ 'രതിനിർവ്വേദത്തിന്റെ" തന്നെ റീമേക്കാണീ ചിത്രം.
ഒരേ ഇതിവൃത്തം തന്നെ മൂന്നു തവണ കലാസൃഷ്ടിയാവുക എന്ന കൗതുകം രതിനിർവ്വേദത്തിനുണ്ട്. 1968ൽ പത്മരാജൻ എഴുതിയ "പാമ്പ്" എന്ന നോവൽ അന്നത്തെ കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ വാരിക എഡിറ്റർ കെ എസ് ചന്ദ്രനാണ് "രതിനിർവ്വേദം" എന്ന തലക്കെട്ടിലേക്ക് മാറ്റിയത്. പത്തു വർഷങ്ങൾക്ക് ശേഷം 1978ൽ സുപ്രിയഫിലിംസിനു വേണ്ടി ഹരിപോത്തൻ ഇത് സിനിമയാക്കിയപ്പോൾ ഭരതനാണ് സംവിധാനം ചെയ്തത്.
പദ്മരാജന്റെ അടുത്ത സുഹൃത്ത് വിവരിച്ച സംഭവത്തെ ആസ്പദമാക്കി കഥയെഴുതുകയായിരുന്നു.
1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.
ചിത്രത്തിന്റെ റിവ്യൂ ഇവിടെ വായിക്കാം.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽആഹരി |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുദീപ് കുമാർ |
നം. 2 |
ഗാനം
കണ്ണോരം ചിങ്കാരംവസന്ത |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്രേയ ഘോഷൽ |
നം. 3 |
ഗാനം
നാട്ടുവഴിയിലെ കാറ്റു മൂളണ |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം എം ജയചന്ദ്രൻ | ആലാപനം നിഖിൽ രാജ് |
നം. 4 |
ഗാനം
മധുമാസ മൗനരാഗം നിറയുന്നുവോ |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്രേയ ഘോഷൽ |
നം. 5 |
ഗാനം
മഴവില്ലാണോ മലരമ്പാണോ |
ഗാനരചയിതാവു് മുരുകൻ കാട്ടാക്കട | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജയചന്ദ്രൻ, കാർത്തിക, വൈദ്യനാഥൻ |