മഴവില്ലാണോ മലരമ്പാണോ

രതിനിർവ്വേദം രതിനിർവ്വേദം
രതിനിർവ്വേദം രതിനിർവ്വേദം

മഴവില്ലാണോ മലരമ്പാ‍ണോ
മയിലാടുന്നൂ മഴ ചാറുന്നൂ
അറിയാതെയീ രാത്രി മുല്ലകൾ
പൂത്തു മിന്നിടും ചന്തമോ
ഇണ ചേരുമീ നീലരാവിനും
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകള്ളിൽ
പടരുമീ മുറിവിൻ സുഖമോ...
രതിനിർവ്വേദം രതിനിർവ്വേദം
രതിനിർവ്വേദം രതിനിർവ്വേദം

നിറവനശലഭങ്ങൾ ചിറകാർന്നു പാറുന്നു
ദല മർമ്മരം പോലെ പറയാതെ പറയുന്നു
അതി മധുരരാഗം അധരമധു ഗീതം...
തഴുകുന്ന ഞെഞ്ചിലെ
പ്രണയമേന്തിവരാൻ കൊതിയോ..

മഴവില്ലാണോ മലരമ്പാ‍ണോ
മയിലാടുന്നൂ മഴ ചാറുന്നൂ
അറിയാതെയീ രാത്രി മുല്ലകൾ
പൂത്തു മിന്നിടും ചന്തമോ
ഇണ ചേരുമീ നീലവാനിനും
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകള്ളിൽ
പടരുമീ മുറിവിൻ സുഖമോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhavillaano Malarambaano

Additional Info

അനുബന്ധവർത്തമാനം