ശശിധരൻ ആറാട്ടുവഴി

Shashidaran Arattuvazhi
Date of Death: 
Sunday, 21 January, 2001
കഥ: 13
സംഭാഷണം: 20
തിരക്കഥ: 19

കഥ, തിരക്കഥ, സംഭാഷണം- ശശിധരന്‍ ആറാട്ടുവഴി.മലയാള സിനിമയിൽ മറക്കരുതാത്ത ഒരു പേര്.1955ൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴി എന്ന സ്ഥലത്ത് ശ്രീ.അർജുനൻ പിള്ളയുടെ മകനായി ജനനം. ചെറുപ്പത്തിലേ തന്നെ കഥ എഴുത്തിൽ അതീവതല്പരൻ ആയിരുന്നു ശശിധരൻ. "കൊലയാളി" എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംരംഭം തിരശീലക്ക് മുന്നിലെത്തിയത്. അതിനുശേഷം ആലപ്പുഴ എസ്‌ ഡി കോളേജിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം തന്റെ കഥകൾ ഓൾ ഇന്ത്യ റേഡിയോക്ക് അയച്ചു കൊടുക്കുവാൻ തുടങ്ങിയത്. കഥയെഴുത്തിൽ അദ്ദേഹത്തിനുള്ള  താല്പര്യമാവാം അദ്ദേഹത്തിനെ തിരുവനന്തപുരത്ത് സ്ഥിര താമസം ആക്കാൻ പ്രേരിപ്പിച്ചത്. ജേർണലിസ്റ്റ് ആയി ചില മാഗസിനുകളിൽ പ്രവർത്തിച്ചു. പിന്നീടു സ്വന്തമായി "പ്രൈമറി കളെഴ്സ്" എന്ന പേരിൽ  ഒരു പരസ്യ ഏജൻസി തുടങ്ങി.ഈ കാലയളവിൽ ആണ് അദ്ദേഹം തിരക്കഥ എഴുതുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.

അദ്ദേഹത്തിന്റെ ആദ്യ സിനിമ "നെറ്റിപട്ടം" എന്നതായിരുന്നു.സിനിമ തികച്ചും ഒരു പരാജയം ആയിരുന്നെങ്കിലും പിന്നീട് രാജസേനനുമായി ചേർന്ന് "അയലത്തെ അദ്ദേഹം" എന്ന സിനിമ ചെയ്തു. ആ സിനിമ ഒരു വലിയ വിജയം ആയതോടു കൂടെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു..പിന്നീടു ഇങ്ങോട്ട് ഒരു പിടി നല്ല നല്ല സിനിമകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.യോദ്ധ, ചെപ്പടിവിദ്യ , സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബിഎഡ്, കളിവീട് എന്നിവയെല്ലാം അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രം..

തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ 2001 ജനുവരി 21 ന് ഈ അതുല്യ പ്രതിഭ ഇഹലോക വാസം വെടിഞ്ഞു.

 

ഫോട്ടോ  : മുഹമ്മദ്‌ സമീറിന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌