തത്തമ്മപേരു താഴമ്പുവീട്

തത്തമ്മപേരു താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണു
മഞ്ചാടിതേരു് മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ
തത്തമ്മപേരു താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണു

മണിതാരകമേ ഒന്നു താഴെവരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമ്മക്ക്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ
തത്തമ്മപേരു താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണുമഞ്ചാടിതേരു് മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്

നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
മെയ്യാകെ മൂടുന്നതാരോ ആരോ
(തത്തമ്മപേരു താഴമ്പുവീട്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thathamma peru thampooveedu

Additional Info

അനുബന്ധവർത്തമാനം