ബാലഭാസ്ക്കർ
വയലിനിസ്റ്റും സംഗീതജ്ഞനും ഗായകനുമായ ബാലഭാസ്‌ക്കർ. മംഗല്യപല്ലക്ക് എന്ന ചിത്രത്തിനുവേണ്ടി 17–ാം വയസ്സിലാണ് ബാലഭാസ്‌ക്കർ ആദ്യമായി സിനിമയ്‌ക്കുവേണ്ടി സംഗീതം ചെയ്‌തത്..അതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി ബാലഭാസ്കർ മാറി. തുടർന്ന് പാഞ്ചജന്യം, പാട്ടിന്റെ പാലാഴി,മോക്ഷം, കണ്ണാടിക്കടവത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകി.
കേരളത്തിലാദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കറാണ്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം വേദികളിൽ അവതരണം. ലോകമെങ്ങും ആരാധകർ. സംഗീതത്തിൽ പുതുവഴി തേടിയ പ്രതിഭയായിരുന്നു ബാലഭാസ്കർ. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സംകൃതത്തിൽ എം എ ബിരുദം നേടിയ ബാലഭാസ്‌ക്കർ പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ഇൻഡ്യൻ ബാൻഡ് നിർമ്മിച്ച് ഫ്യൂഷൻ സംഗീതരംഗത്ത് ചുവടുറപ്പിച്ചു..കാൽ നൂറ്റാണ്ടോളം സംഗീതലോകത്ത് സജീവമായിരുന്നു ബാലഭാസ്‌ക്കർ..നിരവധി ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ ശ്രദ്ധേയമായ ആൽബങ്ങളായ ആദ്യമായ്, നിനക്കായ് എന്നിവയുടെ സംഗീതം ബാലഭാസ്‌ക്കറായിരുന്നു.
2018സെപ്റ്റംബർ 26 ന് കുടുംബമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായിപരുക്കേറ്റ് ചികിത്സയിലായിരിക്കെ 2018 ഒക്ടോബർ 2ന് പുലർച്ചെ ബാലഭാസ്‌ക്കർ ഈ ലോകത്തോട് വിടപറഞ്ഞു. അപകടത്തിൽ 2 വയസ്സുകാരി മകൾ തേജസ്വിനി ബാലയും മരിച്ചിരുന്നു..
തിരുമല സ്വദേശിയും റിട്ട. പോസ്റ്റുമാസ്റ്ററുമായ ചന്ദ്രന്‍ ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി മീര. ഭാര്യ ലക്ഷ്മി..
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പാട്ടിന്റെ പാലാഴി | കഥാപാത്രം | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 2010 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം മാരിപ്രാവേ മായപ്രാവേ | ചിത്രം/ആൽബം ദോസ്ത് | രചന എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | രാഗം | വര്ഷം 2001 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പാട്ടിന്റെ പാലാഴി | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 2010 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മി. ഫ്രോഡ് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2014 |