ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ
ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ
ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ
ആദ്യമായ് മിണ്ടിയതോർമ്മയുണ്ടോ
ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
പറയൂ പ്രിയ സഖീ നീ
ആ ദിവസം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ
ആ..ആ.ആ.ആ....
അദ്യം ഞാൻ കോപിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
ആദ്യം നീ നാണിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
പറയൂ പ്രിയ സഖീ നീ
ആ മുഹൂർത്തം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ
ആദ്യത്തെ സമ്മാനമോർമ്മയുണ്ടൊ
ആരത് നൽകിയതോർമ്മയുണ്ടോ
ആദ്യത്തെ ചുംബനമോർമ്മയുണ്ടോ
ആരത് നൽകിയതോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
പറയൂ പ്രിയ സഖീ നീ
ആ നിമിഷം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ (ആദ്യമായ്...)
---------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Adyamai kanda naal
Additional Info
ഗാനശാഖ: