പ്രിയ താരകേ

പ്രിയ താരകേ തിരി നീട്ടുമോ
ഇടനെഞ്ചിലെ ശ്രുതി മീട്ടുമോ
അണയുന്ന നിൻ മിഴിയിലെ
നറുമുത്തുകൾ പൊഴിയവേ
പ്രിയമോടെ ഞാൻ തഴുകിടാം
ആർദ്രമായ്
(പ്രിയ താരകേ...)

കുളിർനീരിലൊഴുകും മൺതോണിപോലെ
നാമൊന്നിച്ചൊഴുകും ഈ യാത്രയിൽ വെറുതെ..എന്തിനീ ഹൃദയങ്ങളിൽ നൊമ്പരം
പെയ്തിറങ്ങാം സ്നേഹമായ് 
വിടരാതെ വാടും കരൾക്കൂടിനുള്ളിൽ 
മുഖം ചേർത്തുറങ്ങാം വീണ്ടും
പ്രിയ താരകേ...)

വിൺകോണിലുരുകും പകൽസൂര്യനായി
നീയെന്നുമെന്നും ഉരുകുന്നുവോ
അലിവിൻ..ചന്ദനം ഞാൻ ചാർത്തിടാം
അലസം..ലോലമാമീ സന്ധ്യയിൽ
നീയില്ലയെങ്കിൽ ഞാനെന്റെ നോവിൻ
വാത്മീകമൗനം പൂകും
പ്രിയ താരകേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Priya tharake