വെണ്ണിലാ ചിറകുമായ് - F

വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്
നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ
മായാമൗനമായ് മെല്ലെ പുൽകാൻ വാ
വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്

ഏതോ രാവിൻ ശുഭയാമങ്ങളിൽ -എന്റെ
തൂവൽകൂടിൻ പടിയിൽ - താനേ
മിന്നും മിഴിദീപങ്ങളായ് - ഞാൻ
നിൻ കാല്ക്കൽ തെളിയാം
സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം
നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം
പൂമൂടും പൊൻതാരമേ...
വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്

ഏതോ ജന്മം ജപസാന്ദ്രങ്ങളായ് -നിറ
വർണ്ണം പെയ്യും വഴിയിൽ
തമ്മിൽ തേടും ഇരുകാൽപ്പാടുപോൽ
നമ്മൾ കാണും നിമിഷം
ലോലാനുരാഗം മന്ത്രിക്കുമേതോ
സായാഹ്‌നഗീതം മൂളുന്നു 
ആനന്ദസംഗീതമായ്

വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്
നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ
മായാമൗനമായ് മെല്ലെ പുൽകാൻ വാ
വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennila chirakumaai - F