പുലർവാനപ്പന്തലൊരുക്കി

പുലർവാനപ്പന്തലൊരുക്കി തിരുവോണക്കാലം
ചെറുപീലിച്ചായലൊതുക്കി പൊന്നാവണി മേഘം
കുറുമാട്ടിക്കാവിൽ കൊടിയേറും യാമം
കണികാണാക്കുന്നിൽ മലർമാസപ്പൂരം
(പുലർവാന...)

നിറവാവിൻ തേരേറി ഇതുവഴിവരുമൊരു ചെറുകുളിരേ
കുയിൽപ്പാട്ടിൻ ശ്രുതി തേടാൻ പോരുന്നില്ലേ
പൈമ്പാൽ നിലാവോ നിൻ പൂങ്കിനാവോ
പൂന്തേൻ കുഴമ്പോ പുഞ്ചിരിപ്പാലോ
പൊന്നമ്പിളി മുളനാഴിയിൽ ഒഴുകീടുന്നു
(പുലർവാന...)

അഴകോലും ചാന്തിട്ടും അണിവിരലുകളിണചേർന്നും
വരപുണ്യപ്പൂത്താലി മാറിൽ ചേർത്തും
ഒന്നിച്ചു ചേർന്നാലും അന്യോന്യം നമ്മൾ
അന്യരായ് മാറും സായാഹ്നമായി
കൺകോണിലൊരളകാനദി ഒഴുകീടുന്നു
(പുലർവാന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularvaana panthalorukki