വിഷുപ്പക്ഷി വിളിക്കുന്നേ

വിഷുപ്പക്ഷി വിളിക്കുന്നേ 
വണ്ണാത്തിക്കിളി ചിലയ്ക്കുന്നേ
കതിര്‍മണി കൊയ്തെടുക്കാന്‍ വായോ
പൂങ്കാറ്റിന്‍ കാവല്‍ കളിമേളം കേട്ടോ പുതുമണ്ണേ പെണ്ണേ
ചിഞ്ചില്ലം ചൊല്ലി പുഴപാടും പാട്ടിന്‍ 
തുടി കേട്ടോ കണ്ണേ
(വിഷുപ്പക്ഷി...)

കോവിലിൽ തേവരുണ്ട് ഗോദാമൂരി പാട്ടുണ്ട്
തകിലടി നാദസ്വരം കേള്‍ക്കണുമുണ്ട്
പഴുക്കാ പാക്കു വെട്ടി പന്തലില്‍ നൂലു കെട്ടി
കഴുത്തേല്‍ താലി കെട്ടി കന്നിമാന്‍ കൂടു കൂട്ടി
കറുമ്പി കുറുമ്പി നമ്മുടെ മാംഗല്യം
(വിഷുപ്പക്ഷി...)

കരിനെറക്കാളയുണ്ട് കണ്ണാടിപ്പൊന്‍ മഞ്ചലുണ്ട്
തെനവയല്‍ കൊയ്തുവരും തെക്കന്‍ കാറ്റുണ്ട്
പാതിരാക്കൂരയില് പഴമുളതന്‍ കട്ടിലില്‍
പഴംപായ്ച്ചുരുളിനുള്ളില്‍ പളുങ്കേ നിന്നുടെ നെഞ്ചില്‍
പരതാം പരതാം നിന്റെയീ പൂണാരം
(വിഷുപ്പക്ഷി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishuppakshi vilikkunne