നിറതിങ്കളേ തിരി താഴ്ത്തുമോ

നിറതിങ്കളേ തിരി താഴ്ത്തുമോ
ഇടനെഞ്ചിലെ ശ്രുതി കേൾക്കുമോ
ഇനിയെന്തിനീ പരിഭവം
ഇതൾ വാടുമീ സുമദളം
മിഴിവാർക്കുമീ ജലകണം
ചൊല്ലു നീ...
(നിറതിങ്കളേ...)

പനിനീരിലൊഴുകും പൂന്തോണിപോലെ
നാമൊന്നിച്ചൊഴുകും ഈ യാത്രയിൽ
പേരിനായ് - മാത്രമോ നിൻ കൺകളിൽ കൗതുകം - പൂക്കുമേതോ സൗഹൃദം
വിടരാതെ വാടും മനപ്പൂവിനുള്ളിൽ
മുഖം ചായ്ച്ചുറങ്ങാൻ പോയി
(നിറതിങ്കളേ...)

വിൺകോണിലുരുകും പകൽസൂര്യനായി
നീയെന്റെയുള്ളിൽ ഇളവേൽക്കവേ
അലിയാൻ - മാറിലോ നിൻ വാക്കിലെ കിലുക്കം - ആർദ്രമാം സാന്ത്വനം
നീയില്ലയെങ്കിൽ ഞാനെൻ തപസ്സിൽ
വാത്മീകമൗനം തേടാം
(നിറതിങ്കളേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirathingale thiri thazhthumo

Additional Info

Year: 
1998

അനുബന്ധവർത്തമാനം