മഴയ്ക്കായ് കൊതിക്കേ

മഴയ്ക്കായ് കൊതിക്കേ
മനസ്സിന്നരികെ ഒരുനീർമുകിലായ് പൊഴിയുന്നവളേ
പുതുമൺമണമായ് വരു നീ ഇതിലേ
നിനക്കായ് ഹൃദയം പകുത്തേ
ഞാനെൻ ...ജീവൻ

പല പൗർണ്ണമിപോൽ വെറുതേ അലിയാൻ
ഒരു നിർവൃതിതൻ തെളിനീരലയിൽ
പനിനീർമലരായ് ചൊടിയിൽ വിടരും
അനുരാഗമയീ ഇനി നിൻ മൊഴികൾ
ഒരുനാളിവിടെ നമുക്കായ് പൊഴിയും
നെടുവീർപ്പുകൾതന്നൊടുവിൽ ജലദം

മിഴിനീർമണിയിൽ  മഴവില്ലുണരും
ഉലകം മുഴുവൻ പ്രണയം നിറയും
ഒരു സൗരഭമാ,യൊരുസാന്ത്വനമായ്
അനുഭൂതികളിൽ ഇനി നീ നിറയും
വിരൽ കോർത്തിവിടെ ഇരിക്കാമഴകേ
ഉതിർമുല്ലകൾ തൻ വിരി ഞാൻ വിരിക്കാം

Mazhakkayi Kothikke | Song | Hadiyya | Bijipal | Sandra | Sharreth