ഒരു വേള

ഒരുവേള എന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നിൽപ്പതെന്തേ
ഒരുനേർത്ത രാവിൻ നിലാത്തൂവലെന്നപോൽ
തഴുകാതെ നീ നിൽപ്പതെന്തേ
അടരുമീ അലകളായ് വളരുമെൻ വിരഹം
അറിയാതെ നീ നിൽപ്പതെന്തേ
എന്തേ....

വരുമോ തനിയെ മുകിലായ്
മനമിതലയേ നോവു തോരാൻ
പറയാതെ നീയന്നു പോയെങ്കിലും
അകലെ കിനാവിന്റെ ദൂരങ്ങളിൽ
ഒരു നേരം വീണ്ടും വരുമെന്ന്
കാത്തു നിഴലൂർന്നു വീഴുന്ന തീരങ്ങളിൽ
കാതോർത്തു ഞാൻ നില്പതെന്തേ

ഇനിയീ കരയിലൊഴുകി 
പുതിയ കടലായ് തീരമേറാം
നിനവൂർന്നു വീഴുന്ന യാമങ്ങളിൽ
പുണരാൻ കിനാക്കണ്ട രാമഞ്ചലിൽ
ഒരുപോലെ ചേർന്നു കവിയുന്ന 
നേരമുയിരൊന്നിതാകുന്നൊരാഴങ്ങളിൽ
മിണ്ടാതെ ഞാൻ നില്പതെന്തേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vela