മകനേ
മകനേ, നിൻ കിളിക്കൊഞ്ചൽ കേൾക്കുവാൻ മോഹം
വിരൽത്തുമ്പിൽ തൂക്കി നിന്നെ നടത്താൻ മോഹം
ഓർമ്മ തൻ പൂഞ്ചിറകേറി പൊൻ മകനേ വീണ്ടുമൊന്നാ
പോയകാലം കണ്ടുപോരാനെനിക്കു മോഹം
നോവുവന്ന നാളിലെന്റെ തോളിലൊട്ടിക്കിടന്നെത്ര
രാവുകൾ നീ മയങ്ങിയതോർക്കുവാൻ മോഹം
തൊട്ടിലാട്ടും നേരമൊറ്റയ്ക്കിഷ്ടരാഗം മൂളി മൂളി
മന്ദമന്ദം മയങ്ങുന്നതോർക്കുവാൻ മോഹം
തറവാടിൻ തിരുമുറ്റത്തൊളിമങ്ങാവിളക്കായ്
തെളിയും നിൻ രൂപമെന്നും കാണുവാൻ മോഹം
ഋതുക്കൾ പോയ് മറഞ്ഞാലും കാലമേറെക്കഴിഞ്ഞാലും
തുടിയ്ക്കും നിൻ ബാല്യമോർത്തങ്ങിരിക്കാൻ മോഹം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Makane
Additional Info
Year:
2017
ഗാനശാഖ: