പാവാട പെണ്ണാണെ

ഓഹോ ഏയ്‌ യേ യേ..തിലോത്തമാ
ഓഹോ തിലോത്തമാ ..
ഏയ്‌ പാവാടപ്പെണ്ണാണേ ഒളിനോട്ടം നോക്കാതെ
ഇനി തീരാദാഹം തീർക്കാൻ നേരമായ്
നീ നിന്റെ കണ്ണാലേ നോക്കുമ്പോൾ ഞാൻ നിന്നെ
വഴിമാറിപ്പോകല്ലേ നീ പൂനിലാ
നിറമാറിൽ ചേരാൻ പോരൂ കുളിരേകാം വായോ
ഞാനോ നിന്നിൽ പൂക്കും ചെന്താമര ..
ഇനി കണ്ണിൽ മിന്നും തിലോത്തമാ
ഇനി നിന്നെത്തേടും തിലോത്തമാ
കനവിൻ കുളിരാണീ തിലോത്തമാ
അരികെ നീ വായോ ...
ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ
ഇരു കണ്ണിൽ കണ്ണിൽ കാണാതെ
മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ ...

ഏയ്‌ നോക്കെന്റെ മേലാകെ തിരതല്ലും ചേലാണേ
ഇനി തീരാ മോഹം തീർക്കാൻ നേരമായ്
തീ പാറും കണ്ണാലേ തിരനോട്ടം നോക്കാതെ
ഇടനെഞ്ചിൽ താളം കൊട്ടാൻ കൂടെവാ
ഇനിയൊന്നായ്ത്തീരാൻ  പോരൂ
പുളകങ്ങൾ തീർക്കാൻ ഓഹോ
ഞാനോ നിന്നെ പുൽകും പൊൻവാനിലാ

ഇനി കണ്ണിൽ മിന്നും തിലോത്തമാ
ഇനി നിന്നെത്തേടും തിലോത്തമാ
കനവിൻ കുളിരാണീ തിലോത്തമാ
അരികെ നീ വായോ ...
ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ
ഇരു കണ്ണിൽ കണ്ണിൽ കാണാതെ
മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ ...
ഓഹോ ഏയ്‌ യേ യേ..ആഹഹാ

പിരിയാതെ നേരം പോരൂ പുലരാതെ പാടാം
ഞാനും നീയും പൊന്നേ ഒന്നായിതാ
ഇനി കണ്ണിൽ മിന്നും തിലോത്തമാ
ഇനി നിന്നെത്തേടും തിലോത്തമാ
കനവിൻ കുളിരാണീ തിലോത്തമാ
അരികെ നീ വായോ ...
ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ
ഇരു കണ്ണിൽ കണ്ണിൽ കാണാതെ
മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ ...(2)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavada pennane

Additional Info

Year: 
2015

അനുബന്ധവർത്തമാനം