പൂങ്കുയിൽ പാടും

പൂങ്കുയിൽ പാടും ഈ വനികയിൽ
നോവിതൾ പൂക്കൾ തേൻ ചൂടുമോ..
പൂവിതൾ കണ്ണിൽ മോഹമുകിലിൻ..
പെയ്യാദാഹം തൂകും ..ഹോ..
നീലമഴയിതൾ മണികളായി തീരാം ..
ചേർന്നീടാം പൂങ്കാറ്റായ്..ഹോ...
തേടീടാം പൂമാനം ഹോ ..
ചാരെയായ് പാടീടാം.. തീരാപ്പകൽ താളം
ഹോ സ്നേഹാർദ്രമായ് നിറയാം...
അലിയാം സ്വരമായ് ഹോ..ഹോ

കാറ്റിതിൻ താളം തേടിയലയും..
കൂരിരുൾ കാടിൻ നോവാറുമാ  
പൊന്മുളം തണ്ടിൻ ചുണ്ടിലലിയും തീരാഗാനം
മൂളും ഓ.. നേരിൻ അഴകുകൾ അരുമയായ് കാണാം..
ചേർന്നീടാം പൂങ്കാറ്റായ്..ഹോ...
തേടീടാം പൂമാനം ഹോ ..
ചാരെയായ് പാടീടാം.. തീരാപ്പകൽ താളം
ഹോ സ്നേഹാർദ്രമായ് നിറയാം...
അലിയാം സ്വരമായ് ഹോ..ഹോ

ഈ കിനാവിൻ ചിറകുകളിൽ
അകലെ വാനിൽ പറന്നുയരാം
ചേരുന്നു കാറ്റിലീണങ്ങൾ..
കാണാ നിറങ്ങൾ അറിയാൻ ..ഹോ നീലാകാശം  
പെയ്യും..ഹോ ഭൂവിൽ മണിമുകിലഴകുകൾ തിരയായ്‌

ചേർന്നീടാം പൂങ്കാറ്റായ്..ഹോ...
തേടീടാം പൂമാനം ഹോ ..
ചാരെയായ് പാടീടാം.. തീരാപ്പകൽ താളം
ഹോ സ്നേഹാർദ്രമായ് നിറയാം...
അലിയാം സ്വരമായ് ഹോ..ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonkuyil padum

Additional Info

Year: 
2015

അനുബന്ധവർത്തമാനം