അമല റോസ് കുര്യൻ

Amala Rose Kurian

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അമല റോസ് കൂര്യൻ. അറബിക്കഥയിലെ രാജകുമാരി എന്ന ആൽബം സോംഗിൽ അഭിനയിച്ചുകൊണ്ടാണ് അമല അഭിനയരംഗത്തേക്കെത്തുന്നത്. നാട്ടിലെ ഒരു പ്രാദേശികചാനലിൽ അവതാരികയായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. തുടർന്ന് ലാൽ ജോസ് അഭിനേത്രികൾക്കായി നടത്തിയ റിയാലിറ്റി ഷോ 'ബിഗ് ബ്രേക്കി'ൽ പങ്കെടുത്തതോടെയാണ് അമലയ്ക്ക് സിനിമയിലേക്കുള്ള വഴികൾ തുറന്നത്. വിവെൽ ആക്റ്റീവ് ഫെയർ ബിഗ് ബ്രേക്, വിവെൽ ആക്റ്റീവ് ഫെയർ മിസ് ബ്യൂട്ടിഫുൾ ഐസ്-2012 എന്നീ മൽസരങ്ങളിലെ അവസാന റൗണ്ട് മൽസരാർത്ഥി ആയിരുന്നു.

2012 ൽ തീവ്രം എന്ന സിനിമയിൽ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അമല സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം 2017 ൽ 'ഒരു കനവ് പോല' എന്ന ചിത്രത്തിൽ നായികയായി തമിഴിലും അമല അരങ്ങേറി. 2019 ൽ 'കുത്തൂസി' എന്ന തമിഴ് ചിത്രത്തിലും നായികയായി. 2022 ൽ  ഭീഷ്മപർവ്വം എന്ന സിനിമയിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

അമല റോസ് കൂര്യൻ - Facebook