ദീനാനുകമ്പ
ദീനാനുകമ്പതൻ തിരുരൂപമേ
ദീനങ്ങൾ തീർത്തു നീ തുണയേകണേ
മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും..
മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ
അറിയാതെ നിറയുന്നു മമജീവനിൽ..
തെളിദീപമായ് തെളിദീപമായ്
ഉം ..ഉം ..ഉം
ഞാനാകുമെന്നിലെ പലനോവുകൾ
ഗാനങ്ങൾ തീർത്തു നിൻ കണിയാകവേ
സ്വരമെന്റെ പലവേള ഇടറുമ്പോഴും
ഇടറാതെ കാക്കുന്നു നീ എന്നിലേ
സ്വരമേഴുമൊരുപോലെ അതിനാലെ ഞാൻ
തഴുകുന്നിതാ പദതാരുകൾ..
പ്രിയയേശുവേ നിറവാകണേ..
പാരാകെ നീളുമീ പേമാരിയിൽ
പാപങ്ങൾ പൂക്കുമീ മരുഭൂമിയിൽ
വഴിയേതെന്നറിയാതെ ഉഴറുന്നൊരീ
മനമാകെ നീറ്റുന്നോരീ നൊമ്പരം
തളരാതെ തളരുന്നു ഇഹജീവിതം
അറിവായി നീ തുണയേകണേ
പ്രിയയേശുവേ തുണയാകണേ ..
പ്രിയയേശുവേ തുണയാകണേ ..
ദീനാനുകമ്പതൻ തിരുരൂപമേ
ദീനങ്ങൾ തീർത്തു നീ തുണയേകണേ
മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും..
മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ
അറിയാതെ നിറയുന്നു മമജീവനിൽ..
തെളിദീപമായ് തെളിദീപമായ്
ഉം ..ഉം ...ഉം