കിളിവാതിലിൻ

കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ..
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ..
ഉം..ഉം..

അലിയുന്നു ഞാനീ നറു തേൻ നിലാവിൽ
ഒരു നോക്കിനായ്..
തളരാർദ്രയായ് മിഴിപാകി നിൽക്കെ
കൊതിയോടെ ഞാൻ തേടുമീ
പ്രണയ വല്ലികൾ പൂത്തുവോ
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ..

കുളിരാർന്നു പെയ്യും മഴപോലെ പാടി
ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ
വരവോർത്തു നിൽക്കെ...
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ..
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ
ഉം...ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilivathilin

Additional Info

Year: 
2017