പുതിയ പ്രഭാതം

ആ ...ആ പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നൂ ..
അതിനെൻ ചേതന സുമചാരുതതൻ പടവുകളേറുന്നു
വർണ്ണം ചാർത്തുന്നു..
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നൂ ..

മഹിമകൾ വിളയും കേതാരം ഇത്
മാനവ നന്മതൻ താഴ്‌വരം..
കരളിൻ വേദിയിൽ പോയദിനങ്ങൾ
കഥകളിയാടും നേരം...
കഥകളിയാടും നേരം
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നൂ ..

മിഴികളിൽ തെളിയും ആകാശം
നറുമൊഴികളിലുതിരും മധുവർഷം..
ഇവിടെ സ്നേഹം ആത്മാവുകൾതൻ
ആഗമമാകും നേരം..
ആഗമമാകും നേരം ...

പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നൂ ..
അതിനെൻ ചേതന സുമചാരുതതൻ പടവുകളേറുന്നു
വർണ്ണം ചാർത്തുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
puthiya prabhatham

Additional Info