കറ്റമെതിയടി പൈങ്കിളീ

കറ്റമെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങ് പോയടീ (2)
ചേറ്റുനീരിൻ മണ്ണിതിൽ പുതുകാലമോ വരവായിതാ
ചേറ്റുനീരിൻ മണ്ണിതിൽ പുതുകാലമോ വരവായിതാ
കറ്റമെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങ് പോയടീ..
മാറ്റുവിൻ ചട്ടങ്ങളേയെന്നേറ്റുപാടാൻ നേരമായി
മാറ്റുവിൻ ചട്ടങ്ങളേയെന്നേറ്റുപാടാൻ നേരമായി
ഹോഹോ..  ഹോഹോ.. ഹോഹോ
ഹോഹോ..ഹോഹോ..ഹോഹോ
വയല് നിറയേ അറിവ് വിളയും
കതിര് കൊയ്യാനിതിലെ വരുമീ
നേരുപാകിയ ഭൂവിതിൽ ഉയിരാണുനാമതറിഞ്ഞിനി
വേലചെയ്യും ഏടയെല്ലാം പൊരുതി നേടിടാം
തമ്പിരാന്റെ കോട്ടയാകെ ചിതറിമാറുകയോ
പാരിതിൽ മനുജനായ് ഉയരുവാൻ സമയമായ്
പുതിയ സൂര്യനിതിവിടെ നിറയുകയായ്
കറ്റമെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങ് പോയടീ..

പെന്മയിവിടെ പെരുമയാകും പുതുവസന്തമിതരികെയാകും
നാളുണർന്നതു കണ്ടിടാം നിലം തോളുരുമ്മിയൊരുക്കിടാം 
മാനവന്നൊരു ജാതിയെന്നൊരു നീതി കേട്ടിതാ
കോലകത്തെ കോമരങ്ങൾ ഇടറിവീഴുകയായ്‌
വിണ്ണിതിൽ താരമായ് തെളിയുവാൻ നേരമായ്
പുതിയ ചന്ദ്രികയൊഴുകി നിറയുകയായ് ...
കറ്റമെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങ് പോയടീ..
ചേറ്റുനീരിൻ മണ്ണിതിൽ പുതുകാലമോ വരവായിതാ
ചേറ്റുനീരിൻ മണ്ണിതിൽ പുതുകാലമോ വരവായിതാ
ഹോഹോ..  ഹോഹോ.. ഹോഹോ
ഹോഹോ..ഹോഹോ..ഹോഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
katta methiyadi

Additional Info