രാകേന്ദു പോകയായി

ലേലെ ..ലേലെ ...ലേലെ ..
രാകേന്ദു പോകയായി രാവിന്റെ നോവുമായി
രാകേന്ദു പോകയായി രാവിന്റെ നോവുമായി
വേനല്‍ തീക്കാലമായി പൂനിലാവേ..
വേനല്‍ തീക്കാലമായി പൂനിലാവേ.. ഹോ
രാകേന്ദു പോകയായി രാവിന്റെ നോവുമായി

വിങ്ങാതെ വിങ്ങിയോ.. മുള്ളാലെ നീറിയോ..
തിങ്കള്‍പ്പൂമ്പൈതലേ.. നെഞ്ചിന്നുള്ളില്‍..
മുകിലിനണി വിരലിനാല്‍ വരയുമൊരു മറുകുമായി
പനിമതീ  താനെ നീ.. അലയുന്നുവോ
കനലാളും.. കിനാവിന്‍ മുറിവാണോ നീ
രാകേന്ദു പോകയായി രാവിന്റെ നോവുമായി
ആ ..ആ

മായുന്നോരോര്‍മ്മയായി മൂവന്തിപ്പായയില്‍..
മിണ്ടാതെ സൂര്യനോ നിണമാര്‍ന്നു വീഴേ..
തുഴതിരയും തോണിയായി മനമിടറുമാഴിയില്‍
അകലെയോ കാറ്റിലായി മറയുന്നുവോ
മിഴിനീരിന്‍ കടലാഴം അറിയുന്നോ നീ...

രാകേന്ദു പോകയായി രാവിന്റെ നോവുമായി
വേനല്‍ തീക്കാലമായി പൂനിലാവേ..
വേനല്‍ തീക്കാലമായി പൂനിലാവേ.. ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rakendu pokayaayi