ഉമ നായർ
കൊല്ലം സ്വദേശിനിയാണ് ഉമാനായർ. കൊല്ലം സെന്റ് ജോസഫ്സ് സ്ക്കൂൾ തങ്ങൾ കുഞ്ഞ് മുസല്യാർ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഷോർട്ട് ഫിലിമുകളിൽ ബാല നടിയായി അഭിനയിച്ചുകൊണ്ടായിരുന്നു ഉമ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അതിനുശേഷം ദൂരദർശൻ സീരിയലിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടി. Ninaithale Sugam Thanedi എന്ന തമിഴ് സിനിമയിലൂടെയാണ് ഉമ നായർ ചലച്ചിത്രാഭിനയം തുടങ്ങുന്നത്.
2005 -ൽ ഡിസംബർ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് മലയാള സിനിമയിലും അരങ്ങേറി. തുടർന്ന് ജയിംസ് and ആലീസ്, ലക്ഷ്യം, കോടതിസമക്ഷം ബാലൻ വക്കീൽ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകളേക്കാൾ സീരിയൽ രംഗത്താണ് ഉമ നായർ പ്രശസ്തയായത്. വാനമ്പാടി, പൂക്കാലം വരവായി എന്നിവയടക്കം അറുപതിലധികം സീരിയലുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് മോഡലിംങ്ങും ചെയ്യുന്നുണ്ട്.