നന്ദകിഷോർ

Nandakishor

നന്ദകിഷോറെന്ന പേര് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ അത്രത്തോളം സുപചരിതമല്ലെങ്കിലും കസ്തൂരിമാൻ -ലെ കോളേജ് അധ്യാപകനായ അച്ഛൻ കഥാപാത്രത്തെ എല്ലാവർക്കും ഓർമ്മയുണ്ടാവും. സിനിമാപ്പാട്ടുകൾ പാടുന്ന, വിദ്യാർത്ഥികളേക്കാൾ ആവേശവും എനർജിയുമുള്ള ആ അധ്യാപകനെ ആരും മറക്കാനിടയില്ല

1984 മുതൽ നന്ദകിഷോർ നാടകരംഗത്ത് സജീവമായിരുന്നു. 1986 -ൽ ജോസ് ചിറമ്മൽ സംവിധാനം ചെയ്ത "മുദ്രാ രാക്ഷസം" എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നാടകം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി. സൂത്രധാരനായ ചാക്യാരായിട്ടാണ് നന്ദകിഷോർ വേഷമിട്ടത്. തുടർന്ന് ഈ സൂത്രധാരന്റെ ചുവട് പിടിച്ച് നമ്പൂതിരി ഫലിതങ്ങൾ എന്ന പേരിൽ വൺ മാൻ ഷോ അവതരിപ്പിച്ചു തുടങ്ങി.
1992 ജൂൺ ഒന്നിനാണ് പ്രസ്തുത വൺ മാൻ ഷോ ആരംഭിച്ചത്. ഹാസ്യ പരിപാടികളുടെ ഓൾ റൗണ്ടറായിരുന്നു നന്ദകിഷോർ. ആകാശവാണിയിൽ അവതരിപ്പിച്ച ഹാസ്യങ്ങൾ ചേർത്ത് ഒരു പുസ്തകമെഴുതി. വികടവാണി എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 2006 -ലെ ഹാസ്യ ഗ്രന്ഥത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

1994 ൽ രാജധാനി എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് നന്ദകിഷോർ സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് തോവാളപ്പൂക്കൾ, കാഞ്ചീപുരത്തെ കല്യാണം, ശാന്തം. വീരപുത്രൻ, ഒരു മെക്സിക്കൻ അപാരത, പൊറിഞ്ചു മറിയം ജോസ്, അള്ള് രാമേന്ദ്രൻ  തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

അവലംബം - മനു വർഗ്ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.