പൂത്താലം വലംകയ്യിലേന്തി - M

പൂത്താലം വലംകൈയ്യിലേന്തി വാസന്തം
മധുമാരിയിൽ സുമരാജിയെ
കാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി
(പൂത്താലം)

ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലും
ഏതോ വിണ്മനം തൂവി
ഒരു പനി മഴത്തുള്ളിതന്‍ കാവ്യം
ഏതോ രാവിന്‍ ഓർമ്മ പോലും സാന്ത്വനങ്ങളായി
കുളിരും മണ്ണിൽ കാണാറായി
ഹേമരാഗകണങ്ങൾ
(പൂത്താലം)

ഹൃദയസരോവരമാകെ പൊന്നരയന്നങ്ങൾ നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങൾ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമർമ്മരമായി
(പൂത്താലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Poothalam valam kaiyyilenthi - M

Additional Info

അനുബന്ധവർത്തമാനം