പ്രദീപ് ശക്തി

Pradeep Sakthi

ഭരതന്റെ "ചാമരം" സിനിമയിലൂടെ അഭിനയരംഗത്ത് കടന്നു വരികയും പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ നിരവധി നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത നടന്‍ പ്രദീപ് ശക്തി. മണിരത്നത്തിന്റെ 'നായകനില്‍' പ്രദീപ് ശക്തി അവതരിപ്പിച്ച പോലീസ് ഒാഫീസറുടെ വേഷം അവിസ്മരണീയമായ ഒന്നാണ്. കുറച്ചു വര്‍ഷങ്ങളായി അമേരിക്കയിലെ ന്യൂജഴ്സിയില്‍ റെസ്റ്റോറന്റ് നടത്തിയിരുന്നു.