ഐ എസ് കുണ്ടൂർ

I S Kundur
Date of Birth: 
Sunday, 31 May, 1959
മോഹൻ നായർ
എഴുതിയ ഗാനങ്ങൾ: 18

1959 മെയ് 31 ന് തൃശൂർ ജില്ലയിലെ കുണ്ടൂരിൽ ഐക്കരവീട്ടിൽ ശങ്കരൻനായർ- വിലാസിനിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഗാന രചയിതാവ്, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. 
  മോഹൻ നായർ എന്നതാണ് യഥാർത്ഥ നാമം. കുണ്ടൂർ ഗവ. യു പി സ്കൂൾ, ഇളന്തിക്കര ഹൈസ്കൂൾ, മാള സെൻ്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലടക്കം വിവിധ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം സമാന്തര വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 
    1970 കളുടെ മധ്യത്തോടെ അമേച്വർ നാടക രചയിതാവായും സംവിധായകനായും കലാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഇദ്ദേഹം നാടകഗാനരചനയിൽ സജീവമായതോടെ ഐ.എസ്. കുണ്ടൂർ എന്ന തൂലികാനാമം സ്വീകരിച്ചു. 1993 ൽ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിനായി ഗാനങ്ങളെഴുതിക്കൊണ്ട് സിനിമാരംഗത്തും ചുവടുറപ്പിച്ചു.
    തുടർന്ന് വാർദ്ധക്യപുരാണം, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി ഒട്ടേറേ ചിത്രങ്ങൾക്കായി ഗാനരചന നിർവ്വഹിച്ചു.