വീണപാടുമീണമായി (F)

വീണപാടുമീണമായി അകതാരിലൂറും
വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി 
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി...

മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ 
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ 
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ...

മഴമേഘമേതോ തീരം പുണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ 
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ
(വീണപാടും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veenapaadum eenamaai (F)