പാൽനിലാവിൻ കളഹംസമേ

പാല്‍‌നിലാവിന്‍ കളഹംസമേ ഒരു സ്‌നേഹദൂതു ചൊല്ലുമോ (2)
തിങ്കള്‍ തേരിലേറി വന്നു നീയെന്‍ ദമയന്തിയായി
തങ്കത്താലി കോര്‍ത്തു താരകള്‍ നീ നിറചന്ദ്രനായ്
മഞ്ഞിന്‍ പൂ മൂടുമ്പോള്‍ സുഖസംഗമം
 (പാല്‍‌നിലാവിന്‍ ...)

നിന്‍ മിഴികള്‍ മന്മഥനമ്പുകള്‍ കരുതിയ തൂണീരം
വാര്‍മുടിയില്‍ പല്ലവിയായതു മംഗള മഴമേഘം (2‍)
നിന്റെ ആദ്യത്തെ കുളിരില്‍ ഞാന്‍ നീരാടുമ്പോള്‍
നിന്റെ ആത്മാവില്‍ ശ്രുതി മീട്ടി ഞാന്‍ പാടുമ്പോള്‍
അഴകിന്‍ അഴകേ ചിരി കൊണ്ട് ചിരി മൂടും നമ്മള്‍
 (പാല്‍‌നിലാവിന്‍ ...)

നിന്‍ മടിയില്‍ കണ്ണുകള്‍ മൂടി മയങ്ങിയ സംഗീതം
നിന്‍ ചൊടിയില്‍ ചന്ദന സന്ധ്യകള്‍ തൂവിയ സിന്ദൂരം (2‍)
നിന്റെ താഴമ്പൂവിതളെന്നില്‍ കളിയാടുമ്പോള്‍
നിന്റെ കാര്‍കൂന്തല്‍ക്കടലില്‍ ഞാന്‍ തുഴയാകുമ്പോള്‍
അലിയാതലിയും അതിലേഴു ജന്മമീ നമ്മള്‍
 (പാല്‍‌നിലാവിന്‍ ...)

ഗനിസ ഗസനിധമ രിഗമ രിമഗരിസ
ധനിസ ധനിസ ധനിസ സ (പാല്‍‌നിലാവിന്‍ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalnilaavin