വല്ലാത്തൊരു യോഗം
വല്ലാത്തൊരു യോഗം ഇത് വാർത്തക്യപുരാണം
ഇതിലെല്ലാം പുലിവാല്
പൊല്ലാപ്പിൻ കാലം അത് ചൊല്ലാനും നാണം ഇനി എന്തെല്ലാം ചേല്
[ വല്ലാത്തൊരു...
വടിയും കുടയും വഴിയെ നേടാം
വയസായ് പോകാം തിരകൾ എണ്ണിടാം
വെള്ളെഴുത്തിന് കണ്ണടയ്ക്കൊരു ചില്ല്തരാമോ
വെള്ളി കെട്ടിയ മുടിയിലിത്തിരി മഷിപുരട്ടാമോ
[ വല്ലാത്തൊരു....
കണ്ടാലും കുറ്റമായ്
കേട്ടാലോ തെറ്റുമായ്
മിണ്ടാത്തൊരൂമയാവാം
പാവികൾ ചെന്നിടം പാതാളമോ പാഴായീജന്മമെന്നോ
കണ്ടാലും കുറ്റമായ്
കേട്ടാലോ തെറ്റുമായ്
മിണ്ടാത്തൊരൂമയാവാം
പാവികൾ ചെന്നിടം പാതാളമോ പാഴായീജന്മമെന്നോ
എല്ലാമിതാ പൊല്ലാപ്പിലായ് ഹേ
വേലിയിലെ പാമ്പെടുത്ത് മടിയിൽ വെക്കരുതേ അയ്യോ
താൻ കുഴിച്ച കുഴിയിൽ വീണ് തലയുടക്കരുതേ
[ വല്ലാത്തൊരു ....
ഇല്ലാത്ത കാര്യവും ചെയ്താലബദ്ധമായ്
എല്ലാർക്കും ഭാരമായി
ഉപ്പു തിന്നാത്തൊരാൾ മണ്ണിലുണ്ടോ
വിഡ്ഢിക്കും മോക്ഷമുണ്ടോ ഉണ്ടൊ
ആഹ ആ
ഇല്ലാത്ത കാര്യവും ചെയ്താലബദ്ധമായ്
എല്ലാർക്കും ഭാരമായി
ഉപ്പു തിന്നാത്തൊരാൾ മണ്ണിലുണ്ടോ
വിഡ്ഢിക്കും മോക്ഷമുണ്ടോ
മുത്തഛനും കുഞ്ഞല്ലയോ ഹേ
അടിപിഴച്ചാൽ ആനപോലും വീണുപോവില്ലേ അയ്യോ
അപകടത്തിൽ നമ്മളെല്ലാം ചിരിമറക്കില്ലേ
[ വല്ലാത്തൊരു ....