തങ്കക്കൊലുസ്സിൽ കിലുങ്ങും - F
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍
സാന്ദ്രപല്ലവി മൂളാൻ പോരുമോ
ഗുപ്തശരങ്ങള്‍ മൂടും മേനിയില്‍
പൂക്കുവാനിനി രാവും നീളുമോ
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
നാഗസ്വരമേളം മുഴങ്ങി
ദേവിയിതിലോളം തുടങ്ങി
ദീപശിഖയേന്തും കരങ്ങള്‍
ഭാവുകങ്ങളേകി നിരന്നു
വെഞ്ചാമരം വീശാന്‍ ദാസിമാരിതാ
സ്വര്‍ലോകമായ് കൂട്ടാന്‍
തോഴിമാരിതാ ദേവദൂതുമായ്
മണിമുകിലുകള്‍ ഏറി യാത്രയായ്
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
ഭാവനകളേറേ പറന്നു
ദേവഗണമാകേ ഉണര്‍ന്നു
താഴ്വരകളാകെ ഒരുങ്ങി
യാമിനിയെ നോക്കി കുണുങ്ങി
വെൺമാനമായ് നീന്താന്‍ പാല്‍നിലാവിതാ
സമ്മോഹനം ആടാന്‍ രാഗസൂരമായ്
ലാസ്യഭാവമായ് മണിയറകളിലേറാന്‍ നേരമായ്
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍
സാന്ദ്രപല്ലവി മൂളാൻ പോരുമോ
ഗുപ്തശരങ്ങള്‍ മൂടും മേനിയില്‍
പൂക്കുവാനിനി രാവും നീളുമോ
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ