ഒരു വെള്ളിത്താമ്പാളം

ഒരു വെള്ളിത്താമ്പാളം നിറയെ 
പൊന്നരി വേണം 
പൊന്നൂഞ്ഞാലു വേണം
പുഞ്ചവയൽ പുത്തരിക്കിണ്ണത്തിൽ
ചെറുകുങ്കുമക്കാവടിയാടിവരാം
ആവണി തുമ്പീ വാ
വയലേലകൾ പോലുമീതൂവലിൽ നെയ്യാം
യൗവ്വനം കളിയാടുവാൻ അഭിവാദനം 
നേരുന്ന ഗോപുരവാടമിതാ...

കുമ്മിയടിച്ചീവഴി വന്നു
വില്ലടിച്ചാടണം മംഗളമോതണം
കന്നിവെയിൽ പാതയിലൊന്നായ്‌
വില്ലടിച്ചാടണം മംഗളമോതണം
പാതിവഴി താണ്ടി നീളുമീ തീരം
നാലകം കേറണം നാടകം നീളണം
കയ്യടി വാങ്ങണം അമ്മാനമാടണം
വെണ്ണിലാവിൻ കണ്ണാടി 
തഞ്ചത്തിൽ ചായുമ്പോൾ
ചന്തമേറും വിണ്ണാകേ 
തങ്കത്തിൽ മൂടുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം 
നേരുന്ന ഗോപുരവാടമിതാ...

അല്ലിമുകിൽ സ്വാഗതമോതി
ചെമ്പകപൂവിതൾ കമ്മലു തീർക്കണം
കല്ലുമണിമാലകൾ തന്നു
ചെമ്പകപൂവിതൾ കമ്മലു തീർക്കണം
താഴികയ്ക്കു മേലേ പാറുവാൻ മോഹം
വെള്ളിമേഘകുന്നാരം പല്ലക്കിൽ പായുമ്പോൾ
പള്ളിവാതിൽ ഇന്നാരോ 
തക്കത്തിൽ ചാരുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം 
നേരുന്ന ഗോപുരവാടമിതാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vellithambalam