ആരു പറഞ്ഞാലും

ആരു പറഞ്ഞാലും നേര് പറയണം
ഓരോന്ന് തോന്നിയാൽ നന്നല്ല
നിങ്ങൾ ഓർമ്മയിൽ വച്ചതു പൊന്നല്ല 
നിങ്ങൾ ഓർമ്മയിൽ വച്ചതു പൊന്നല്ല 
നെല്ലും പതിരും തിരിച്ചറിഞ്ഞിടേണം
എല്ലാരും മാവേലിമാരല്ല 
നമ്മെളെല്ലാം ഹരിചന്ദ്രൻമാരല്ല 
നമ്മെളെല്ലാം ഹരിചന്ദ്രൻമാരല്ല
കുറ്റമില്ലാത്തവരാരുണ്ട്
തെറ്റു ചെയ്യാത്തവരാരുണ്ട്
പറ്റിനിൽകാത്തവരാരുണ്ട്
വെട്ടിൽ വീഴാത്തവരാരുണ്ട്
നല്ലവരാര്‌ ചൊല്ലുവിൻ നേര്
നിങ്ങളും ഞങ്ങളും കണ്ടത് കൈലാസം
ആരു പറഞ്ഞാലും നേര് പറയണം
ഓരോന്ന് തോന്നിയാൽ നന്നല്ല
നിങ്ങൾ ഓർമ്മയിൽ വച്ചതു പൊന്നല്ല

പനിനീരിൽ മുങ്ങികേറി 
പകരങ്ങൾ മെയ്യിൽ ചൂടി
പുലർകാലപെണ്ണേ മുന്നിൽ വാ
ഒരുവല്ലം മുത്തും കൊണ്ടേ 
ഒരുവട്ടി പൂവും കൊണ്ടേ
ഒരുകുമ്പിൾ തേനും കൊണ്ടേ വാ
താമരകുളിരിന് തങ്കനിലാവിന്
താലമേന്തും പിറന്നാള് 
നാവേറും പാട്
പനിനീരിൽ മുങ്ങികേറി 
പകരങ്ങൾ മെയ്യിൽ ചൂടി
പുലർകാലപെണ്ണേ മുന്നിൽ വാ

നാരീ വികടനാരീ വിമുഖനാരീ ഗജമുഖൻ
തെളിമയുടെ വാളും മിഴിയിലാളും 
കൊടിയ തീയും തികയുവോ
ആരീ വനചരൻ ആരീ യുവനൃപൻ
ആരീ ശരവണൻ ആരീ നവവരൻ
ആരാകിലെന്ത് വീരോടെ നിന്ന് 
പോരാടുമളവിലിവനുമൊരഭിമന്യു

നിരപരാധികൾ പലരുമയ്യോ 
ചതിയിൽ വീഴുന്നു
മിഴിയടഞ്ഞവർ കൂരിരുട്ടിൽ 
തടവിലാകുന്നു
ജലപിശാചുകൾ കൂടെ നിൽക്കുമ്പോൾ
ചുഴിയിലവരെ തള്ളിനീക്കുമ്പോൾ
കഴിയുമോ ഉണരുവാൻ 
നിഴലുമായ്പൊപൊരുതുവാൻ
നിരപരാധികൾ പലരുമയ്യോ 
ചതിയിൽ വീഴുന്നു

സങ്കടം തീർന്നിതാ തങ്ങളിൽ ചേരുന്നു
കുങ്കുമസന്ധ്യയാം നായകനും
ഇനി മംഗളം മംഗളം നേരുക നാം
ഇനി മംഗളം മംഗളം നേരുക നാം
ചന്ദനവാതിലണഞ്ഞു മണിയറ
കുന്തിരിവെട്ടം മിഴിയടച്ചു
ശുഭ മംഗളം മംഗളം പാടുക നാം
ശുഭ മംഗളം മംഗളം പാടുക നാം
സർവ്വ മംഗളം മംഗളം പാടുക നാം
നിത്യ മംഗളം മംഗളം പാടുക നാം

സർവ്വ മംഗളം മംഗളം പാടുക നാം
നിത്യ മംഗളം മംഗളം പാടുക നാം
മംഗളം മംഗളം മംഗളം മംഗളം
മംഗളം മംഗളം മംഗളമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaru paranjalum

Additional Info

Year: 
1995

അനുബന്ധവർത്തമാനം