കളഹംസം നീന്തും രാവില്‍ ..
കളഹംസം നീന്തും രാവില്‍
കനവൊന്നായ് തീരും നാളില്‍
ല ല ലാ ത ന നാ ല ല ലാ ലാ ലാ ലാ
കളഹംസം നീന്തും രാവില്‍
കനവൊന്നായ് തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാലാടാമോ
കണ്ണേറാ കൂട്ടില്‍ ഇല തീരാ പൂകൊമ്പില്‍
കണ്ണായി വാഴ്ത്താം ഞാന്‍
കവിളോരം മൂടാം ഞാന്‍
ഇത് മുന്തിരി വള്ളി ഒരുക്കിയ കൂടാരം
കളഹംസം നീന്തും രാവില്‍
കനവൊന്നായ് തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാലാടാമോ
തേന്‍ നിലാവു പോലെന്‍
ചിരി തൂകി നിന്ന നേരം
ചിറകണിയും ഈ കനവിനു നേരെ പുതിയൊരു നാളം ഇതാ
ആദ്യ രാവിലൂടെ കുളിരാര്‍ന്ന മോഹ ജാലം
ഇതള്‍ വിരിയുമീ ചൊടികളില്‍ എന്തേ തിരയുടെ താള ലയം
ഒരു സാന്ത്വനം കേള്‍ക്കു മീ ഭാവ ഗാനമായി
ഹരി ചന്ദനം പൂശി നീ ദേവ ഹംസമായ്
കളഹംസം നീന്തും രാവില്‍
കനവൊന്നായ് തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാലാടാമോ
സാന്ധ്യ ശോഭയോടെ
മിഴിവാര്‍ന്ന സ്നേഹ തീരം
സുഖ തരളിതം ഒഴുകുക അല്ലേ
നിളയുടെ ലാസ്യ ലയം
കാന്തനോടു ചേരും കളിവാക്കു
ചൊല്ലി ആടും
അണിയറകളില്‍ ഉണരുകയാണോ
സിരയുടെ ഭാവ തലം
ഇനി ശ്രീമതി നീ വരൂ കാവ്യ സാരമായി
കിളി വാതിലില്‍ ചേര്‍ന്ന് വാ ആരവങ്ങളായി
കളഹംസം നീന്തും രാവില്‍
കനവൊന്നായ് തീരും നാളിൽ
കതിരായി നിഴലായി കളി ഊഞ്ഞാലാടാമോ
കണ്ണേറാ കൂട്ടില്‍ ഇല തീരാ പൂകൊമ്പില്‍
കണ്ണായി വാഴ്ത്താം ഞാന്‍
കവിളോരം മൂടാം ഞാന്‍
ഇത് മുന്തിരി വള്ളി ഒരുക്കിയ കൂടാരം
ല ല ലാ ലാ ലാ ലാ ലാ ലാ (2)
ല ല ലാ ല ല ലാ
ല ല ലാ ലാ ലാ ലാ ലാ ലാ