നിഴലുറങ്ങവേ

നിഴലുറങ്ങവേ സഞ്ചാരമോ
കഥതുടങ്ങവേ കിന്നാരമോ
വേഷമായ് നീ ആടും
ആതിരാപൂങ്കാറ്റേ
കന്നിത്താളിലങ്ങിങ്ങായ് 
മിന്നിപാറുമ്പോൾ
ചെല്ലകാറ്റിലൊന്നൊന്നായ് 
തെന്നിപായുമ്പോൾ
മൊഴിമറന്നുവോ വഴിയടഞ്ഞുവോ
മിഴിയിടഞ്ഞുവോ പനിമതീ
          [ നിഴലുറങ്ങവേ...
ഓളങ്ങളേക്കതിരിനാടും
മോഹങ്ങളിൽ തിരകളേറും
കാൽകീഴിലെ തരിമണൽ
കാതോർക്കുമീ ചിറകടി
കാണെകാർമുകിലെന്നോനൽകിയ
വെളളിത്താഴുകൾ
വേനൽക്കാവലിനമ്പേ മാറിയ കള്ളത്താഴുകൾ
ഇളനീർ കുളിരിൻ കൂടുമായ്
ഇളനീർ കുളിരിൻ കൂടുമായ്
കടുകിടപതറിയൊരിടയന് നൊമ്പരമോ
          [ നിഴലുറങ്ങവേ....
തീപന്തിനാൽ കുറിയനാവും
തോൽക്കുന്നതോ
പ്രണയസാരം
മാൻപേടതൻ നെഞ്ചിലും
തോരാത്തൊരി ദുന്തുഭി
കീഴെപാൽനിലവേരാൽ മൂടിയ കള്ളിപ്പാലകൾ
മെലെക്കാവുകളമ്പായ് മാറ്റിയ കൊല്ലപാടുകൾ
ഇളമാന്തളിരിൻ കൂടയിൽ
ഇളമാന്തളിരിൻ കൂടയിൽ
കുളിരണിതഴുകുമൊരിതളിലെ മർമ്മരമോ
             [ നിഴലുറങ്ങവേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nizhalurangave

Additional Info

Year: 
1995

അനുബന്ധവർത്തമാനം